കുവൈറ്റ് : കുവൈറ്റില്‍ തൊഴില്‍ പെര്‍മിറ്റിന് പ്രായപരിധി നിശ്ചയിച്ച തീരുമാനത്തില്‍ പുനഃപരിശോധന വേണമെന്ന് തൊഴിലുടമകള്‍ ആവശ്യപ്പെട്ടു.
ഡിപ്ലോമയോ ബിരുദമോ യോഗ്യതയുള്ള വിദേശികള്‍ക്ക് 30 വയസ് പൂര്‍ത്തിയാകാതെ തൊഴില്‍ പെര്‍മിറ്റ് നല്‍കരുതെന്ന നിര്‍ദേശം സംരംഭകര്‍ക്ക് പ്രയാസമുണ്ടാക്കുന്നുവെന്ന വിമര്‍ശനങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു ആവശ്യം തൊഴിലുടമകള്‍ ഉന്നയിച്ചിരിക്കുന്നത്.
ചെറുകിട ഇടത്തരം വ്യവസായ സൊസൈറ്റിയാണ് മാന്‍പവര്‍ അതോറിറ്റിയോട് ഇക്കാര്യം ആവശ്യപ്പെട്ടിരിയ്ക്കുന്നത്.