ഇനി 60 വയസിന് മുകളില്‍ പ്രായമുള്ളവരെ സൗദിയിലേക്ക് ജോലിക്കായ് റിക്രൂട്ട് ചെയ്യാനാവില്ല

സൗദി; സൗദിയില്‍ 60 വയസിന് മുകളില്‍ ഇനി ജോലിക്കായ് റിക്രൂട്ട് ചെയ്യാന്‍ അനുമതിയില്ല. സ്വകാര്യസ്ഥാപനങ്ങള്‍ക്ക് തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനുള്ള വ്യവസ്ഥയില്‍ മാറ്റം വരുത്തിയതാണ് പുതിയ തീരുമാനത്തിന് കാരണം. 2016 പാസാക്കിയ റിക്രൂട്ട്‌മെന്റ് വ്യവസ്ഥയില്‍ വരുത്തിയ ഭേദഗതിയാണ് ഇപ്പോള്‍ തൊഴില്‍ സാമൂഹ്യ ക്ഷേമ മന്ത്രാലയം അംഗീകരിച്ചിരിക്കുന്നത്.

18 വയസ്സില്‍ താഴേയും 60 വയസ്സിനു മുകളിലും പ്രായമുള്ളവരെയും ഇനി റിക്രൂട്ട് ചെയ്യാന്‍ അനുവദിക്കില്ല. എന്നാല്‍ ശാസ്ത്രജ്ഞര്‍, വിദഗ്ദ ഡോക്ടര്‍മാര്‍, ഉന്നത വിദ്യാഭ്യാസ രംഗത്തെ അദ്ധ്യപകര്‍ എന്നിവരെ പ്രായ പരിധി നോക്കാതെ റിക്രൂട്ട് ചെയ്യാന്‍ കഴിയും.

തൊഴിലുടമ കേസില്‍ ഉള്‍പ്പെട്ട സാഹചര്യത്തില്‍ സ്ഥാപനം നടത്തിക്കൊണ്ടുപോകാന്‍ കഴിയാതിരിക്കല്‍, മൂന്ന് മാസം ശമ്പളം നല്‍കാതിരിക്കല്‍ തുടങ്ങിയ ഘട്ടങ്ങളില്‍ മന്ത്രാലയത്തിനു ഇടപെട്ട് തൊഴിലാളികളെ മറ്റു സ്ഥാപനങ്ങളിലേക്കുമാറ്റാന്‍ അധികാരമുണ്ടായിരിക്കും.

Top