ഫ്രാന്‍സില്‍ പ്രക്ഷോഭം തുടരുന്നു; മേയറെ ലക്ഷ്യമിട്ട് തീവയ്പ്

പാരിസ്: പൊലീസുകാരന്റെ വെടിയേറ്റ് അള്‍ജീരിയമൊറോക്കോ വംശജനായ നയെല്‍ (17) മരിച്ചതിനെ തുടര്‍ന്ന് ചൊവ്വാഴ്ച ആരംഭിച്ച പ്രക്ഷോഭം തുടരുന്നു. വെടിയേറ്റു മരിച്ച നയെലി (17) ന്റെ മുത്തശ്ശി പ്രക്ഷോഭകാരികളോട് അക്രമം അവസാനിപ്പിക്കാന്‍ അഭ്യര്‍ഥിച്ചു.

പാരിസിനടുത്തുള്ള ലെയ്ലെറോസിലെ മേയര്‍ വന്‍സോ ഷോങ്‌ബ്രൊയുടെ വീടിന് തീയിടാന്‍ ശ്രമം നടന്നു. ഞായര്‍ പുലര്‍ച്ചെ 1.30ന്, വീടിനു മുന്നിലെ റോഡില്‍ നിന്ന് കത്തുന്ന കാര്‍ തള്ളിവിട്ടായിരുന്നു ആക്രമണം. മേയറുടെ ഭാര്യയും മക്കളും പിന്‍വശത്തുകൂടി ഇറങ്ങി രക്ഷപ്പെട്ടു. ഇവര്‍ക്കു പരുക്കേറ്റു.തനിക്കെതിരെ നടന്നത് വധശ്രമാണെന്ന് മേയര്‍ ആരോപിച്ചു. ആക്രമണം നടക്കുമ്പോള്‍ നഗരത്തിലെ പ്രക്ഷോഭം നിയന്ത്രിക്കാനുള്ള ഏകോപന ചര്‍ച്ചയ്ക്കായി മേയര്‍ ഓഫിസിലായിരുന്നു. ഇന്നലെ 719 പേരെയാണ് അറസ്റ്റ് ചെയ്തത്. ഫ്രാന്‍സിലെമ്പാടുമായി 45000 പൊലീസുകാരെ വിന്യസിച്ചു. 16 വയസ്സില്‍ താഴെയുള്ളവര്‍ മാതാപിതാക്കള്‍ ഒപ്പമില്ലാതെ പുറത്തിറങ്ങുന്നതു ചില പട്ടണങ്ങളില്‍ വിലക്കിയിട്ടുണ്ട്.

Top