ബാങ്കോക്ക്: മ്യാന്‍മറില്‍ സര്‍ക്കാര്‍ സേനയും പ്രക്ഷോഭകാരികളും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 15ല്‍ അധികം പേര്‍ കൊല്ലപ്പെട്ടു. വ്യാഴാഴ്ചയാണ് വടക്ക് കിഴക്കന്‍ പ്രദേശമായ ഗാന്‍ഗോവ് മാഗ്വേ പ്രദേശത്താണ് പ്രക്ഷോഭം ആരംഭിച്ചത്.
നാഷ്ണല്‍ യൂണിറ്റി സര്‍ക്കാര്‍ രാജ്യവ്യാപകമായി പ്രതിഷേധത്തിന് ആഹ്വാനം ചെയ്തതിന് രണ്ട് ദിവസത്തിന് ശേഷമാണ് പ്രക്ഷോഭത്തിന്റെ ആരംഭം. പ്രദേശത്തെ സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നതിനായി നാല് മിലിട്ടറി വാഹനങ്ങളിലായി 100ല്‍ അധികം ട്രൂപ്പുകളാണ് പ്രദേശത്ത് എത്തിയത്.
സമാധാന പൂര്‍ണമായിരുന്ന പ്രതിഷേധം തുടര്‍ന്ന് പ്രക്ഷോഭത്തിലേക്ക് മാറുകയായിരുന്നു. ഫെബ്രുവരി ഒന്നിനാണ് മ്യാന്‍മര്‍ സൈന്യം സര്‍ക്കാരിനെ അട്ടിമറിച്ച് അധികാരം പിടിച്ചെടുക്കുന്നത്. തുടര്‍ന്ന് രാജ്യത്ത് ഒരു വര്‍ഷം നീണ്ട അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു. സൈനിക അട്ടിമറിക്കെതിരെ മ്യാന്‍മറില്‍ പ്രക്ഷോഭം തുടരുകയാണ്.