ന്യൂഡല്‍ഹി : സുപ്രീം കോടതിയുടെ ഭരണഘടനാധാര്‍മികതയെ വിമര്‍ശിച്ച് അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍. ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടിയായിരുന്നു അറ്റോര്‍ണി ജനറലിന്റെ വിമര്‍ശനം.
ഡല്‍ഹിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനാധാര്‍മികതയ്ക്ക് അന്ത്യമുണ്ടാകണമെന്നാണ് തന്റെ വ്യക്തിപരമായ ആഗ്രഹം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശബരിമല യുവതീപ്രവേശന വിധിയുമായ് ബന്ധപ്പെട്ട് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര വിശ്വാസ പ്രവേശനത്തെ എതിര്‍ത്തപ്പോള്‍ അഞ്ചംഗ ഭരണഘടനാബെഞ്ചിലുണ്ടായിരുന്ന മറ്റു നാല് ജഡ്ജിമാരും ഉയര്‍ത്തിക്കാട്ടിയത് ഭരണഘടനാധാര്‍മികതയായിരുന്നു.