ഡൽഹി: ജന്തർ മന്ദറിലെ അഗ്നിപഥ് സത്യാഗ്രഹ വേദിയിലെത്തി പ്രിയങ്ക ഗാന്ധി. അഗ്നിപഥ് പദ്ധതിക്കെതിരെ ഒരുമിച്ച് പ്രതിഷേധം നടത്തുമെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. അതിനിടെ ഡൽഹിയിൽ എസ്എഫ്ഐ- ഡിവൈഎഫ്ഐ മാർച്ചിൽ സംഘർഷമുണ്ടായി. ജന്തർ മന്ദറിൽ നിന്നും പാർലമെന്റിലേക്ക് നടത്തിയ മാർച്ചിലാണ് സംഘർഷമുണ്ടായത്. എ എ റഹീം എം പിയുടെ നേതൃത്വത്തിലായിരുന്നു മാർച്ച്. എ എ റഹീം എം പിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
വ്യാജ വാഗ്ദാനങ്ങൾ നൽകി രാജ്യത്തെ യുവാക്കളെ പ്രധാനമന്ത്രി തെരുവിലിറക്കിയെന്നും രാജ്യത്തെ ഇന്നത്തെ സ്ഥിതിക്ക് ഉത്തരവാദി പ്രധാനമന്ത്രിയാണെന്നും രാഹുൽ ഗാന്ധി ട്വിറ്ററിലൂടെ വിമര്‍ശനം.
അഗ്നിപഥ് പദ്ധതിക്കായുള്ള റിക്രൂട്ട്മെന്റ് നാളെ തുടങ്ങുമെന്ന പ്രഖ്യാപനം നിലനിൽക്കേ രാജ്യത്തെ സൈനിക മേധാവിമാരുടെ യോഗം വിളിച്ച് പ്രതിരോധ മന്ത്രി രാജ്‍നാഥ് സിംഗ്. കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ, നാവികസേനാ മേധാവി അഡ്മിറൽ ആർ.ഹരികുമാർ, വ്യാമസേനാ മേധാവി ചീഫ് മാർഷൽ ബി.ആർ.ചൗധരി എന്നിവരുടെ യോഗമാണ് രാജ്‍നാഥ് സിംഗ് വിളിച്ചത്.