തെന്നിന്ത്യന്‍ താരം ബോബി സിന്‍ഹ നായകനാവുന്ന പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രം അഗ്നിദേവിന്റെ ചിത്രീകരണം കോയമ്പത്തൂരില്‍ ആരംഭിച്ചു. ശരത് കുമാര്‍ നായകനായ ചെന്നൈയില്‍ ഒരു നാള്‍ 2 എന്ന ചിത്രത്തിന്റെ സംവിധായകന്‍ ജോണ്‍ പോള്‍ രാജ് ആണ് അഗ്നി ദേവ് സംവിധാനം ചെയ്യുന്നത്.
തമിഴ്‌നാട്ടിലുട നീളം നടക്കുന്ന കഥയാണ് ചിത്രത്തില്‍ പറയാന്‍ ശ്രമിക്കുന്നത്. ഇവിടെ ജനങ്ങള്‍ ധാരാളം ചിത്രത്തില്‍ തമിഴ്‌നാടിനെ കണ്ടിട്ടുണ്ടെങ്കിലും വ്യത്യസ്തമായ വിഷ്വല്‍സ് ജനങ്ങള്‍ക്കിടയിലേക്ക് എത്തിക്കാനാണ് താന്‍ ശ്രമിക്കുന്നതെന്ന് സംവിധായകന്‍ അഭിപ്രായപ്പെട്ടു.
അഗ്നിദേവ് ഒരു പൊളിറ്റിക്കല്‍ ത്രില്ലര്‍ മൂവിയാണ്. നായക കഥാപാത്രവും ശത്രുക്കളും തമ്മിലുള്ള സംഘട്ടനമാണ് ചിത്രം പറയുന്നത്. ഇതില്‍ നായികയ്ക്ക് വളരെ കുറച്ച് പ്രാധാന്യം മാത്രമേ ഉള്ളൂ എന്നും സംവിധായകന്‍ പറഞ്ഞു.
എഴുത്തുകാരനായ രാജേഷ് കുമാറിന്റെ നോവലുമായി സിനിമയുടെ കഥയ്ക്ക് സാമ്യം ഉണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ നോവലില്‍ നിന്നും വളരെ കുറച്ച് ഭാഗങ്ങള്‍ മാത്രമേ സിനിമയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളുവെന്നും, ഇതൊരു യഥാര്‍ത്ഥ സംഭവ കഥയുമാണെന്ന് ജോണ്‍ പോള്‍ രാജ് വ്യക്തമാക്കി.
ചിത്രത്തില്‍ സതീഷും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. എന്നാല്‍ അതൊരു കോമഡി കഥാപാത്രമല്ലെന്നും തികച്ചും നിര്‍ണായകമായ കഥാപാത്രമാണെന്നും സംവിധായകന്‍ പറഞ്ഞു.