ഇന്ത്യ വീണ്ടും ദീർഘദൂര മിസൈൽ അഗ്നി 4 വിജയകരമായി പരീക്ഷിച്ചു

ഭുവനേശ്വർ: ദീർഘദൂര മിസൈൽ അഗ്നി 4 വീണ്ടും ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഒഡിഷാ തീരത്തെ ഡോ അബ്ദുൽ കലാം ദ്വീപിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ നിന്ന് വൈകീട്ട് 7.30 ഓടെയായിരുന്നു വിക്ഷേപണം. ആണവായുധ വാഹകശേഷിയുള്ള ദീർഘദൂര മിസൈലാണ് അഗ്നി 4. പരീക്ഷണം പൂർണ വിജയമായിരുന്നെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.

രണ്ട് ഘട്ടമുള്ള ഉപരിതല- ഉപരിതല ബാലിസ്റ്റിക് മിസൈലാണ് അഗ്നി- 4. 20 മീറ്റർ നീളമുള്ള മിസൈലിന് 17 ടൺ ഭാരമുണ്ട്. 4000 കിലോമീറ്റർ ദൂരത്തേക്ക് ഒരു ടൺ ആണവ യുദ്ധ സാമഗ്രികൾ എത്തിക്കാൻ ശേഷിയുളള മിസൈലാണിത്.

ഇതിനോടകം തന്നെ സൈന്യത്തിന്റെ ഭാഗമായ അഗ്നി-4 പാകിസ്ഥാനെ ലക്ഷ്യമിട്ടാണ് നിർമിച്ചത്. ഡിആർഡിഒ നിർമിച്ച അഗ്നി- 4 2011, 2012, 2014, 2015, 2017, 2018 വർഷങ്ങളിലും വിക്ഷേപിച്ച് വിജയം കണ്ടിരുന്നു.

Top