ബാലിസ്റ്റിക് മിസൈല്‍ അഗ്നി 4 വിജയകരമായി പരീക്ഷിച്ച് ഇന്ത്യ

ബാലസോര്‍: ബാലിസ്റ്റിക് മിസൈല്‍ അഗ്നി – 4 ഇന്ത്യ വീണ്ടും വിജയകരമായി പരീക്ഷിച്ചു. ഒഡീഷയിലെ അബ്ദുള്‍ കലാം വിക്ഷേപണത്തറയില്‍ നിന്നായിരുന്നു വിക്ഷേപണം.

ഇന്ത്യ സ്വന്തമായി വികസിപ്പിച്ച ആണവ പോര്‍മുന വഹിക്കാന്‍ ശേഷിയുള്ള മിസൈലാണ് അഗ്നി -4. ഈ മിസൈലിന് 20 മീറ്റര്‍ നീളവും 17 ടണ്‍ ഭാരവുമുണ്ട്.

ഈ മാസം തന്നെ ആണവ ശേഷിയുള്ള ഇന്ത്യയുടെ ബാലിസ്റ്റിക് മിസൈല്‍ അഗ്‌നി-5 വിജയകരമായി പരീക്ഷിച്ചിരുന്നു. ഒഡീഷ തീരത്തെ അബ്ദുല്‍ കലാം ദ്വീപില്‍ വച്ചാണ് മിസൈല്‍ പരീക്ഷിച്ചത്. 5000 കിലോമീറ്റര്‍ പരിധിയുള്ള, ആണവായുധങ്ങളെ വഹിക്കാന്‍ ശേഷിയുള്ളതാണ് അഗ്‌നി-5. ഭൗമോപരിതലത്തിലെ പ്രതിരോധം ശക്തിപ്പെടുത്തുന്നതിനാണ് ഇത് ഉപകരിക്കുക.

മൂന്ന് തലങ്ങളാണ് അഗ്നി-5 നുള്ളത്. 17 മീറ്ററാണ് ഇതിന്റെ ഉയരം. രണ്ട് മീറ്റര്‍ വീതിയുള്ള ഈ മിസൈല്‍ 1.5 ടണ്‍ ന്യൂക്ലിയര്‍ ആയുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ളതാണ്.

Top