ഡല്‍ഹി: അഗ്‌നിപഥ് പദ്ധതി രാജ്യത്തിന് അപകടകരമാണെന്നും അത് ഇന്ത്യന്‍ സൈന്യത്തെ ദുര്‍ബലപ്പെടുത്തുമെന്നും വിമര്‍ശനവുമായി കോണ്‍ഗ്രസ്. ഈ പദ്ധതി രാജ്യത്തിനോ യുവാക്കള്‍ക്കോ ഗുണം ചെയ്യില്ല.14.25 ലക്ഷമാണ് ഇന്ത്യന്‍ കരസേനയുടെ അംഗബലം.
പ്രതിവര്‍ഷം 75,000 പേര്‍ വിരമിക്കുന്നു. ഈ ഒഴിവില്‍ പ്രതിവര്‍ഷം 46,000 അഗ്‌നിവീരന്മാരെ മാത്രമേ റിക്രൂട്ട് ചെയ്യാന്‍ സാധിക്കു. അഞ്ച് വര്‍ഷത്തിന് ശേഷം സൈന്യത്തിന്റെ അംഗബലം 10 ലക്ഷമായി കുറയുമെന്നും അദ്ദേഹം പറഞ്ഞു.
നരേന്ദ്ര മോദി സര്‍ക്കാര്‍ സൈന്യത്തില്‍ രണ്ട് തരം സൈനികരെ സൃഷ്ടിച്ചുവെന്ന് കോണ്‍ഗ്രസ് എക്‌സ് സര്‍വിസ്‌മെന്‍ വിഭാഗം മേധാവി കേണല്‍ രോഹിത് ചൗധരി വ്യക്തമാക്കി. സേവന വ്യവസ്ഥകള്‍, അര്‍ഹത, ബഹുമാനം എന്നിവയിലും രക്തസാക്ഷിത്വത്തിനു ശേഷം പോലും അഗ്‌നിവീറുകളും മറ്റ് സൈനികരും തമ്മില്‍ വ്യത്യാസങ്ങളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.