ആഗ്ര: വാട്സ്ആപ്പില്‍ ചാറ്റ് ചെയ്ത ഭാര്യയെ കൊതുകുനാശിനി കുടിപ്പിച്ച ശേഷം ശ്വാസംമുട്ടിച്ച് കൊന്ന ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു . ആഗ്ര സ്വദേശി സോനു(26)വിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഒന്‍പത് വര്‍ഷം മുന്‍പാണ് സോനുവും അഞ്ജലിയും വിവാഹിതരായത്. ഇവര്‍ക്ക് നാലും ആറും വയസ്സുള്ള രണ്ട് മക്കളുണ്ട്.
വാട്സ്ആപ്പില്‍ അന്യപുരുഷനുമായി അഞ്ജലി ചാറ്റ് ചെയ്തത് സോനു കാണാന്‍ ഇടയാകുകയും ഇതേ ചൊല്ലി ഇരുവരും വഴക്കുണ്ടാകുകയും ചെയ്തു. പിന്നീട് ക്ഷുഭിതനായ സോനു അഞ്ജലിയെ കൊണ്ട് കൊതുകുനാശിനി കുടിപ്പിക്കുകയുമായിരുന്നു.എന്നാല്‍ രാവിലെയായിട്ടും അഞ്ജലി മരിച്ചില്ല. തുടര്‍ന്ന് ഒരു തുണിയെടുത്ത് കഴുത്ത് മുറുക്കി മരണം ഉറപ്പാക്കി.
ഈ സമയത്ത് മക്കള്‍ ഉറങ്ങുകയായിരുന്നു. അഞ്ജലിയുടെ പിതാവ് ഗിരിരാജിന്റെ പരാതിയില്‍ സോനുവിനെ അറസ്റ്റ് ചെയ്തു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി.