ഭഗവദ്ഗീത വായിച്ചു; മുസ്ലീം മതക്കാരനായ മധ്യവയസ്‌കനെതിരെ ക്രൂര മര്‍ദ്ദനം

acid-attack

ആഗ്ര: വീട്ടില്‍ ഭഗവത്ഗീത വായിച്ചുവെന്ന് ആരോപിച്ച് മുസ്ലീം മതക്കാരനായ മധ്യവയസ്‌കന് നേരെ ആക്രമണം. അലിഗഡിലെ ഷാ ജമാല്‍ മേഖലയിലാണ് സംഭവം. സ്വന്തം വീട്ടില്‍ ഗീത പാരായണം ചെയ്തതിന് സ്വസമുദായക്കാര്‍ തന്നെയാണ് ദില്‍ഷാര്‍ എന്ന 55കാരനെ മര്‍ദ്ദിച്ചത്.

സെക്യൂരിറ്റി ജീവനാക്കാരനായി ജോലി ചെയ്യുകയാണ് ദില്‍ഷര്‍. താന്‍ മുസ്ലീമാണെങ്കിലും കഴിഞ്ഞ 38 വര്‍ഷമായി ഗീത വായിക്കുന്ന ആളാണെന്ന് ദില്‍ഷര്‍ പറഞ്ഞു. മറ്റ് മതങ്ങളുടെ വിശുദ്ധഗ്രന്ഥം വായിക്കുന്നതിനെ തന്റെ മതം തടയുന്നില്ലെന്നും ഇയാള്‍ കൂട്ടിച്ചേര്‍ത്തു.

ദില്‍ഷറിനെ മര്‍ദ്ദിച്ചുവെന്ന് ആരോപിക്കപ്പെടുന്ന സമീര്‍, സക്കീര്‍ എന്നിവര്‍ക്കെതിരെയും തിരിച്ചറിയാത്ത മറ്റ് ചിലര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

Top