ജോലി വാഗ്ദാനം; ആഗ്ര സ്വദേശിയായ യുവതിയെ കൂട്ടബലാംത്സംഗം ചെയ്തു

rape

ന്യൂഡൽഹി: ആഗ്ര സ്വദേശിയായ യുവതിയെ ഗ്രേറ്റർ നോയ്ഡയിലെത്തിച്ച് രണ്ടുപേർ കൂട്ടബലാത്സംഗത്തിനിരയാക്കി.

ജോലിവാഗ്ദാനം നൽകി യുവതിയെ കസ്ന പോലീസ് സ്റ്റേഷൻ പരിധിയിലെ ഫ്ലാറ്റിൽ വെച്ചാണ് പീഡിപ്പിച്ചത്. പ്രതികളായ അഫ്താബ് ചഡ്ഡ, രാകേഷ് എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു.

പ്രതികളിലൊരാളെ പരിചയമുള്ളതിനെ തുടർന്നാണ് താൻ നോയ്ഡയിലേക്ക് വരാൻ തയ്യാറായത്. തുടർന്ന്
മയക്കുമരുന്ന് കലർത്തിയ ശീതളപാനീയം നൽകി ബോധരഹിതയാക്കിയശേഷം ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് യുവതി പൊലീസിൽ പരാതി നൽകി

Top