ആഗ്രയില്‍ ബസ്സ് കുഴിയിലേക്ക് മറിഞ്ഞ് 2 പേര്‍ മരിച്ചു; 12 പേര്‍ക്ക് പരിക്ക്‌

ആഗ്ര: 20 അടി താഴ്ച്ചയിലേക്ക് കുഴിയില്‍ ബസ് മറിഞ്ഞ് രണ്ട് പേര്‍ കൊല്ലപ്പെടുകയും 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആഗ്ര-ലഖ്‌നൗ എക്‌സ്പ്രസ് ഹൈവേയിലാണ് അപകടം.

ആഗ്രയില്‍ നിന്ന് ലഖ്‌നൗവിലേക്ക് പോവുകയായിരുന്ന ഉത്തര്‍പ്രദേശ് സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ വോള്‍വോ ബസ് ഡിവിഡറുമായി കൂട്ടിയിടിച്ച് നിയന്ത്രണം നഷ്ടപ്പെട്ട് കുഴിയില്‍ വീഴുകയായിരുന്നു. രണ്ട് മരണങ്ങള്‍ സ്ഥിരീകരിച്ചതായി ആഗ്രയിലെ സീനിയര്‍ പോലീസ് സൂപ്രണ്ട് ബബ്ലൂ കുമാര്‍ അറിയിച്ചു.

പരിക്കറ്റവരില്‍ രണ്ട് പേരുടെ സ്ഥിതി ഗുരുതരമാണ്. ഇവരില്‍ 10 പേരെ പ്രഥമശുശ്രൂഷയ്ക്ക് ശേഷം ഡിസ്ചാര്‍ജ് ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. മൂടല്‍ മഞ്ഞ് നിറഞ്ഞ കാലാവസ്ഥയാണുള്ളത്. മാത്രമല്ല ആഗ്ര-ലഖ്‌നൗ എക്‌സ്പ്രസ് ഹൈവേയില്‍ അപകടങ്ങള്‍ പതിവാണ്.

Top