കെപിസിസിയില്‍ സമ്പൂര്‍ണ പുനഃസംഘടന നടത്താന്‍ ധാരണ

തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ പശ്ചാത്തലത്തില്‍ കെപിസിസിയില്‍ സമ്പൂര്‍ണ പുനഃസംഘടന നടത്താന്‍ രാഷ്ട്രീയ കാര്യ സമിതിയില്‍ ധാരണ. അടിമുടി മാറ്റത്തിന് കോണ്‍ഗ്രസ് ഒരുങ്ങുന്നതിന്റെ ഭാഗമായാണ് ഇക്കാര്യം പാര്‍ട്ടി തീരുമാനിച്ചിട്ടുള്ളത്. പാര്‍ട്ടിയുടെ ജംബോ കമ്മറ്റികള്‍ ഇനിയുണ്ടാവില്ല. ഇവ ഇല്ലാതാക്കിയാവും അടിത്തട്ട് മുതലുള്ള പുനഃസംഘടന നടത്തുന്നത്.

ലോക്ക്ഡൗണിന് ശേഷം രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന രാഷ്ട്രീയ കാര്യ സമിതി ചേര്‍ന്ന് പുനഃസംഘടനയ്ക്ക് മാര്‍ഗരേഖ തയ്യാറാക്കും. തോല്‍വിയുടെ ഉത്തരവാദിത്വം ഉമ്മന്‍ചാണ്ടി ഏറ്റെടുത്തു. തെരഞ്ഞെടുപ്പ് തോല്‍വിയെ കുറിച്ച് മണ്ഡലങ്ങളുടെ ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറിമാരോടും ഡിസിസി പ്രസിഡന്റുരോടും വിശദമായ റിപ്പോര്‍ട്ട് തേടി. ഇത് കൂടി പരിഗണിച്ചാണ് ലോക്ക്ഡൗണിന് ശേഷം ചേരുന്ന രാഷ്ട്രീയകാര്യ സമിതി പുനസംഘടനയ്ക്ക് മാര്‍ഗരേഖ തയ്യാറാക്കുക.

 

Top