കാര്‍ഷിക നിയമം; ഭാരതീയ കിസാന്‍ സംഘും പ്രക്ഷോഭത്തിലേക്ക്

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് ആര്‍എസ്എസ് അനുകൂല സംഘടനയായ ഭാരതീയ കിസാന്‍ സംഘും പ്രക്ഷോഭത്തിലേക്ക്. നാളെ ദില്ലി ജന്തര്‍ മന്തറിലും എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധം നടത്താനാണ് നീക്കം. കാര്‍ഷിക വിളകള്‍ക്ക് താങ്ങുവില ഉറപ്പാക്കുന്ന നിയമം വേണമെന്നും കിസാന്‍ സംഘ് ആവശ്യപ്പെടുന്നു.

കാര്‍ഷിക നിയമങ്ങള്‍ പൂര്‍ണ്ണമായി പിന്‍വലിക്കണമെന്നാണ് ആവശ്യമെന്നും സമരം തുടങ്ങി പത്തു മാസത്തിന് ശേഷം പ്രതിഷേധത്തിന് എത്തുന്ന ബികെഎസിനെ വിശ്വസിക്കാനാകില്ലെന്നുമാണ് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ പ്രതികരണം.

ഇതിനിടെ കാര്‍ഷിക നിയമങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ട് പരസ്യപ്പെടുത്തണമെന്ന് സുപ്രീംകോടതി നിയോഗിച്ച സമിതി നിര്‍ദ്ദേശം നല്‍കി. സമിതി അംഗം അനില്‍ ഗണവത് ചീഫ് ജസ്റ്റിസിന് കത്തയച്ചു. കാര്‍ഷിക പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കാത്തതില്‍ ദുഃഖമുണ്ടെന്നും സമിതി അംഗം കത്തില്‍ പറയുന്നു.

 

Top