ന്യൂഡല്‍ഹി: കര്‍ഷക സമരത്തെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗം വിളിക്കണമെന്ന് കര്‍ഷക സംഘടനകള്‍. 507 കര്‍ഷക സംഘടനകളുടെയും പ്രതിനിധികളെ യോഗത്തില്‍ പങ്കെടുപ്പിക്കണം. പ്രധാനമന്ത്രി ക്ഷണിക്കും വരെ ചര്‍ച്ചയ്ക്കില്ലെന്ന് പഞ്ചാബ് കിസാന്‍ സംഘര്‍ഷ് സമിതി അറിയിച്ചു. കേന്ദ്രസര്‍ക്കാര്‍ സംഘടനകളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും സംഘടനകള്‍ വ്യക്തമാക്കി.
അതേസമയം, കര്‍ഷക പ്രക്ഷോഭം ശക്തമാകുന്നതിനിടെ കേന്ദ്രസര്‍ക്കാരും കര്‍ഷക സംഘടന നേതാക്കളുമായുള്ള രണ്ടാം ചര്‍ച്ച ഇന്ന് നടക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗുമായി കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രി നരേന്ദ്രമോദി കര്‍ഷകരുമായി നേരിട്ട് ചര്‍ച്ച നടത്തണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.