കാര്‍ഷിക ബില്‍; ഹര്‍സിമ്രത് കൗര്‍ ബാദലിന്റെ രാജി രാഷ്ട്രപതി സ്വീകരിച്ചു

ന്യൂഡല്‍ഹി: ഹര്‍സിമ്രത് കൗര്‍ ബാദലിന്റെ രാജി രാഷ്ട്രപതി രാംനാഥ് കോവിന്ദ് സ്വീകരിച്ചു. കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ നിയമങ്ങളില്‍ പ്രതിഷേധിച്ച് എന്‍ഡിഎയിലെ സഖ്യകക്ഷിയായ അകാലിദള്‍ പ്രതിനിധിയായിരുന്ന ഹര്‍സിമ്രത് കൗര്‍ ബാദല്‍ കേന്ദ്രമന്ത്രിസഭയില്‍ നിന്നു രാജിവെയ്ക്കുകയായിരുന്നു.

തിങ്കളാഴ്ചയാണ് പാര്‍ലമെന്റില്‍ കേന്ദ്രസര്‍ക്കാര്‍ ബില്ലുകള്‍ അവതരിപ്പിച്ചത്. ഇതിനെതിരെ വോട്ടു ചെയ്യാന്‍ എന്‍.ഡി.എ ഘടകകക്ഷിയായ ശിരോമണി അകാലി ദള്‍ തങ്ങളുടെ എം.പിമാര്‍ക്ക് വിപ്പ് നല്‍കിയിരുന്നു.

കര്‍ഷകവിരുദ്ധ ബില്ലുകളില്‍ പരിഹാരം ഉണ്ടായില്ലെങ്കില്‍ എന്‍.ഡി.എയുമായുള്ള സഖ്യം ഉപേക്ഷിക്കാന്‍ തയ്യാറാവണമെന്ന് ഹര്‍സിമ്രത് കൗര്‍ ബാദലിനോടും സുഖ്ബീര്‍ സിങ് ബാദലിനോടും ആവശ്യപ്പെട്ടുകൊണ്ട് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് രംഗത്തെത്തിയിരുന്നു.

Top