തിരുവനന്തപുരം: കര്‍ഷകരുടെ വായ്പയ്ക്കുള്ള മൊറട്ടോറിയം നീട്ടിക്കൊണ്ടുള്ള ഉത്തരവ് സമയബന്ധിതമായി ഇറക്കാത്തതിന് ചീഫ് സെക്രട്ടറിയെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രിസഭാ യോഗത്തിലാണ് മുഖ്യമന്ത്രി വിമര്‍ശനം ഉന്നയിച്ചത്.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നത് എന്തു കൊണ്ടാണ് വൈകിയതെന്ന് മുഖ്യമന്ത്രി ചോദിച്ചു. ഉത്തരവ് ഇറക്കാന്‍ വൈകിയതിന് കൃഷിമന്ത്രി കഴിഞ്ഞ ദിവസം പരസ്യമായി അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രിയും വിമര്‍ശനം ഉന്നയിച്ചത്.