തിരുവനന്തപുരം: കര്‍ഷകരുടെ നഷ്ടപരിഹാര അപേക്ഷകളില്‍ 30 ദിവസത്തിനകം പരിഹാരം കാണുമെന്ന് കൃഷിമന്ത്രി പി പ്രസാദ് നിയമസഭയില്‍. ഒക്ടോബറിലെ പ്രളയത്തില്‍ 216.3 കോടി രൂപയുടെ നഷ്ടമാണ് സംസ്ഥാനത്ത് ഉണ്ടായത് കൃഷിമന്ത്രി നിയമസഭയില്‍ ചൂണ്ടിക്കാട്ടി.
2018-ലെ പ്രളയത്തില്‍ കൃഷി നശിച്ച എല്ലാവര്‍ക്കും നഷ്ടപരിഹാരം നല്‍കിയതായി കൃഷിമന്ത്രി പി പ്രസാദ് അറിയിച്ചു. ആക്ഷേപമുണ്ടെങ്കില്‍ പരിശോധിക്കുമെന്നും കര്‍ഷകരെ കൂടുതലായി സഹായിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.