ന്യൂഡൽഹി: അഗസ്റ്റ വെസ്റ്റലാൻറ് കേസിലെ കൂട്ടുപ്രതികളിലൊരാളായ രാജീവ് സക്സേനയെ ദുബൈ ഇന്ത്യയ്ക്ക് കൈമാറി. രാവിലെ ദുബായിലെ വീട്ടിൽ നിന്നു പൊലീസ് കസ്റ്റഡിയിലെടുത്ത് ഇന്ത്യക്ക് കൈമാറുകയായിരുന്നു.
രാജീവ് സക്സേനയുടെ അഭിഭാഷകരാണ് സക്സേനയെ ഇന്ത്യയ്ക്ക് കൈമാറിയ കാര്യം പുറത്തുവിട്ടത്. ദുബൈ കേന്ദ്രമായി പ്രവരത്തിക്കുന്ന മെട്രിക്സ് ഹോൾഡിങ്സ് ഡയറക്ടറാണ് സക്സേന. കേസിൽ പ്രതി ചേർത്തതോടെ സക്സേന മുൻകൂർ ജാമ്യത്തിന് ശ്രമിച്ചിരുന്നു. പിന്നാലെയാണ് സക്സേനയെ യുഎഇ ഇന്ത്യക്ക് കൈമാറിയത്.
ദുബൈകേന്ദ്രമായി പ്രവർത്തിക്കുന്ന മെട്രിക്സ് ഹോൾഡിങ്സ് ഡയറക്ടറാണ് സക്സേന. കേസിൽ പ്രതി ചേർത്തതോടെ സക്സേന മുൻകൂർ ജാമ്യത്തിന് ശ്രമിച്ചിരുന്നു.