AgustaWestland – bjp – congress – soniya gandhi

ന്യൂഡല്‍ഹി: അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് അഴിമതിയില്‍ കോണ്‍ഗ്രസിനെ പ്രതിക്കൂട്ടിലാക്കി ബി.ജെ.പി. ഹെലികോപ്റ്റര്‍ ഇടപാടില്‍ ഒരു കമ്പനിക്കു മാത്രം പങ്കെടുക്കാന്‍ സാധിക്കുന്ന വിധത്തില്‍ യു.പി.എ. സര്‍ക്കാര്‍ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയെന്ന് ബി.ജെ.പി അംഗം ഭൂപേന്ദ്ര യാദവ് ആരോപിച്ചു.

വിഷയത്തില്‍ രാജ്യസഭയില്‍ നടന്ന ചര്‍ച്ചയ്ക്കിടെയാണ് ആരോപണം. എന്നാല്‍ ഇടപാടില്‍ സോണിയ ഗാന്ധിക്കെതിരെ തെളിവില്ലെന്നാണ് കോണ്‍ഗ്രസ് അംഗം മനു അഭിഷേക് സിംഗ്‌വി പ്രതികരിച്ചത്. കേസില്‍ പുതിയ വെളിപ്പെടുത്തലുകള്‍ ഇന്ന് രാജ്യസഭയില്‍ നടത്തുമെന്ന് പരീഖര്‍ അറിയിച്ചിട്ടുണ്ട്.

അതേ സമയം ഏത് പുതിയ വെളിപ്പെടുത്തലുകളേയും സ്വാഗതം ചെയ്യുന്നു എന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി വ്യക്തമാക്കിയിരുന്നു. രാജ്യസഭയില്‍ ബി.ജെ.പി നീക്കത്തെ ചെറുക്കാന്‍ കോണ്‍ഗ്രസും ഒരുക്കങ്ങള്‍ ആരംഭിച്ചു.

എ.കെ ആന്റണിയുടെ നേതൃത്വത്തിലാകും വിഷയത്തെ കോണ്‍ഗ്രസ് പ്രതിരോധിക്കുക. വിഷയത്തില്‍ പാര്‍ലമെന്റില്‍ സ്വീകരിക്കേണ്ട നടപടികള്‍ ചര്‍ച്ചചെയ്യാന്‍ കോണ്‍ഗ്രസ് നേതാക്കളുടെ യോഗം വിളിച്ച സോണിയ ഗാന്ധി അംഗങ്ങള്‍ക്ക് വിപ്പ് നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.

Top