ന്യൂഡല്‍ഹി: അഗസ്ത വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്ടര്‍ ഇടപാടുമായി ബന്ധപ്പെട്ട് മുന്‍ വ്യോമസേനാ മേധാവി എസ്.പി. ത്യാഗിയെ സിബിഐ ചോദ്യം ചെയ്തു.
വിവിഐപികള്‍ക്കു സഞ്ചരിക്കാനുള്ള 12 അത്യാധുനിക ഹെലികോപ്ടര്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട് വന്‍ അഴിമതി നടന്നുവെന്നാണ് ആരോപണം. ഇതിനായി 3,600 കോടിയുടെ കരാര്‍ ഒപ്പിട്ടുവെന്നും എന്നാല്‍ 360 കോടി രൂപയുടെ അഴിമതി നടന്നിട്ടുണ്‌ടെന്നുമാണ് ആരോപണം
അഗസ്ത വെസ്റ്റ്‌ലാന്‍ഡിനു കരാര്‍ ലഭിക്കുന്നതിനു ത്യാഗി അനധികൃതമായി ഇടപെട്ടുവെന്ന ആരോപണത്തെത്തുടര്‍ന്നാണു ത്യാഗിയില്‍ നിന്നു സിബിഐ വിവരങ്ങള്‍ തേടിയത്. ത്യാഗിയുടെ മൂന്നു സഹോദരന്മാരും സിബിഐക്കു മുന്നില്‍ ഹാജരായി.