അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് അഴിമതിക്കേസില്‍ എസ്.പി ത്യാഗി ഉള്‍പ്പെടെയുള്ളവര്‍ക്ക് ജാമ്യം

ന്യൂഡല്‍ഹി: അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്റര്‍ അഴിമതിക്കേസില്‍ മുന്‍ വ്യോമസേനാ മേധാവി എസ്.പി ത്യാഗി ഉള്‍പ്പെടെയുള്ളവര്‍ക്ക് ഡല്‍ഹി പാട്ട്യാല കോടതി ജാമ്യം അനുവദിച്ചു. ഒരു ലക്ഷം രൂപയുടെ സുരക്ഷയിലാണ് ജാമ്യം.

3,600 കോടി രൂപയുടെ അഴിമതിയാണ് അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ്. 30 പ്രതികള്‍ ഉള്‍പ്പെട്ട കുറ്റപത്രങ്ങളാണ് ഇന്ന് കോടതി പരിഗണിച്ചത്. എല്ലാവരോടും കോടതിയില്‍ ഹാജരാകാന്‍ നിര്‍ദ്ദേശമുണ്ടായിരുന്നു. അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് കമ്പനി പ്രതിനിധികളടക്കമുള്ള വിദേശികള്‍ കോടതിയില്‍ എത്തിയില്ല.

2007ല്‍ യുപിഎ സര്‍ക്കാരിന്റെ കാലത്താണ് രാഷ്ട്രപതിയും പ്രധാനമന്ത്രിയും അടക്കമുള്ളവരുടെ ആവശ്യങ്ങള്‍ക്കായി ലക്ഷ്വറി ഹെലികോപ്ടറുകള്‍ വാങ്ങാന്‍ ഇറ്റാലിയന്‍ കമ്പനിയുമായി കരാര്‍ ഒപ്പിട്ടത്. 12 ഹെലികോപ്ടറുകള്‍ വാങ്ങാനായിരുന്നു ധാരണ. കരാര്‍ ലഭിക്കാന്‍ ബന്ധപ്പെട്ടവരെ വേണ്ടുംവിധം കാണേണ്ടിവന്നെന്ന അഗസ്റ്റ വെസ്റ്റ്ലാന്റിന്റെ മാതൃകമ്പനി ഫിന്‍മെക്കാനമിക്കയുടെ വെളിപ്പെടുത്തലോടെയാണ് സംഭവം വിവാദമായത്. തുടര്‍ന്ന് 2103ല്‍ കരാര്‍ റദ്ദാക്കി.

Top