AgustaWestland -helocopter -A.K antony statement

തിരുവനന്തപുരം: വി.വി.ഐ.പികള്‍ക്ക് സഞ്ചരിക്കാനുള്ള ഹെലികോപ്ടറുകള്‍ വാങ്ങിയതില്‍ അഴിമതി നടന്നുവെന്നതിന് തെളിവുണ്ടെങ്കില്‍ നടപടി എടുക്കാന്‍ മുന്‍ പ്രതിരോധ മന്ത്രി എ.കെ.ആന്റണി കേന്ദ്ര സര്‍ക്കാരിനെ വെല്ലുവിളിച്ചു. തിരുവനന്തപുരത്ത് പ്രസ് ക്‌ളബ്ബ് സംഘടിപ്പിച്ച വോട്ടുകാര്യം തിരഞ്ഞെടുപ്പ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ആന്റണി.

ഇടപാടുമായി ബന്ധപ്പെട്ട് ആരെങ്കിലും കൈക്കൂലി നല്‍കിയിട്ടുണ്ടെങ്കില്‍ അവരും വാങ്ങിയവരുണ്ടെഘങ്കില്‍ അവരും ശിക്ഷിക്കപ്പെടണം. സര്‍ക്കാരിന്റെ കൈവശം തെളിവുണ്ടെങ്കില്‍ നടപടി എടുക്കുകയാണ് വേണ്ടത്. ഇറ്റലിയിലെ കോടതിയില്‍ നടന്ന കേസില്‍ ഓരോ തവണയും ഇന്ത്യയുടെ അഭിഭാഷകര്‍ ഹാജരായിരുന്നു. അവര്‍ സാക്ഷികളെ വിസ്തരിക്കുകയും ചെയ്തു. കേസിന്റെ ഒരു ഘട്ടത്തിലും കോടതി കോണ്‍ഗ്രസ് നേതാക്കളുടെ പേരുകള്‍ പറഞ്ഞിട്ടില്ല. ഇനി കേസില്‍ തെളിവുണ്ടെങ്കില്‍ ഇന്ത്യയില്‍ സി.ബി.ഐ ഉണ്ട്, എന്‍ഫോഴ്‌സ്‌മെന്റുണ്ട്. അന്വേഷണം നടത്താന്‍ കേന്ദ്രം വൈകുന്നത് എന്തുകൊണ്ടാണ് ആന്റണി ചോദിച്ചു.

Top