ന്യൂഡല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസ്, അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് കോപ്ടര്‍ ഇടപാട് എന്നീ വിഷയങ്ങളില്‍ ബി.ജെ.പി തന്നെ ലക്ഷ്യമിടുന്നതില്‍ സന്തോഷമുണ്ടെന്ന് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. പാര്‍ലമെന്റിന് പുറത്ത് മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രാഹുല്‍.
ഞാന്‍ എന്നും പ്രതിപക്ഷത്തിന്റെ ലക്ഷ്യമായിട്ടുണ്ട്. അതില്‍ എനിക്ക് സന്തോഷമുണ്ട് രാഹുല്‍ പറഞ്ഞു.
കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയില്‍ ഉള്‍പ്പെട്ട റിയല്‍ എസ്റ്റേറ്റ് കമ്പനിക്ക് രാഹുല്‍ ഗാന്ധിയുമായി ബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി എം.പി കൃതി സോമയ്യ എന്‍ഫോഴ്സ്മെന്റിനും സി.ബി.ഐയ്ക്കും കത്തു നല്‍കിയിരുന്നു. ഇതേക്കുറിച്ചും രാഹുലിന്റെ രാഷ്ട്രീയ സഹായിക്ക് കോപ്ടര്‍ ഇടപാടിലെ ഇടനിലക്കാരനുമായുള്ള ബന്ധവും അന്വേഷിക്കണമെന്ന് സോമയ്യ ആവശ്യപ്പെട്ടിരുന്നു.