AgustaWestland – subhramanian swamy – notice

ന്യൂഡല്‍ഹി: അഗസ്ത വെസ്റ്റ്‌ലാന്‍ഡ് ഹെലിക്കോപ്റ്റര്‍ ഇടപാടുമായി ബന്ധപ്പെട്ട വിഷയത്തില്‍ ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമി രാജ്യസഭയില്‍ നോട്ടീസ് നല്‍കി. സോണിയ ഗാന്ധിക്കെതിരായ തന്റെ പരാമര്‍ശങ്ങള്‍ നീക്കിയതിനെതിരേയും നോട്ടീസ് സ്വാമി നല്‍കിയിട്ടുണ്ട്.

രാജ്യസഭയിലെ തന്റെ ആദ്യദിനം അഗസ്ത വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടുമായി ബന്ധപ്പെട്ടും രണ്ടാം ദിനം അലിഗഡ് സര്‍വകലാശാലയുമായി ബന്ധപ്പെട്ടും സ്വാമി നടത്തിയ പരാമര്‍ശങ്ങള്‍ സഭയുടെ രേഖകളില്‍നിന്നു നീക്കിയിരുന്നു.

അഗസ്ത വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടുമായി ബന്ധപ്പെട്ടു കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധിയുടെ പേര് രാജ്യസഭയില്‍ പരാമര്‍ശിച്ചതിനെത്തുടര്‍ന്നാണു വീണ്ടും വിഷയം ഉയര്‍ന്നുവന്നത്.

Top