ജീവനക്കാര്‍ക്ക് കോവിഡ്; അഹ്മദാബാദിലെ മരുന്ന്​ നിര്‍മാണ പ്ലാന്റ് പൂട്ടി

അഹ്മദാബാദ്: ജീവനക്കാര്‍ക്ക് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് രാജ്യത്തെ വന്‍കിട സ്വകാര്യ മരുന്ന് കമ്പനികളിലൊന്നായ കാഡില ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ നിര്‍മാണ പ്ലാന്റ് പൂട്ടി. കമ്പനിയിലെ രണ്ടു ഡസനിലധികം ജീവനക്കാര്‍ക്ക് കോവിഡ് ബാധിച്ചതിനെ തുടര്‍ന്നാണ് പ്ലാന്റ് അടച്ചുപൂട്ടിയത്.

വ്യാഴാഴ്ച ഇവിടത്തെ അഞ്ചു ജീവനക്കാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 26ഓളം ജീവനക്കാര്‍ക്ക് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. അതിനാല്‍ താല്കാലികമായി നിര്‍മാണ പ്ലാന്റ് അടച്ചിടുന്നതായി കാഡില ഫാര്‍മസ്യൂട്ടിക്കല്‍സ് അറിയിച്ചു.

ഇവിടത്തെ 30 ഓളം ജീവനക്കാരുടെ സാമ്പിളുകളാണ് പരിശോധനക്ക് അയച്ചിരുന്നതെന്നും ഇതില്‍ 21 ഓളം പേര്‍ക്ക് നേരേത്ത കോവിഡ് സ്ഥിരീകരിച്ചതായും അഹ്മദാബാദ് ജില്ല വികസന ഓഫിസര്‍ അരുണ്‍ മഹേഷ് ബാബു പറഞ്ഞു. അതേസമയം, 95ഓളം ജീവനക്കാരെ ക്വാറന്റീനിലാക്കിയിട്ടുണ്ട്.

Top