അഹമ്മദാബാദില്‍ ഫ്‌ളാറ്റ് സമുച്ചയത്തിന് തീപിടിച്ച് വന്‍ അപകടം

Burning issue

അഹമ്മദാബാദ്: അഹമ്മദാബാദില്‍ ഫ്‌ളാറ്റ് സമുച്ചയത്തിന് തീപിടിച്ച് വന്‍ അപകടം. രണ്ടു പേര്‍ക്ക് സാരമായി പൊള്ളലേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. അഹമ്മദാബാദ് ഗോട്ട പ്രദേശത്തെ ഗണേഷ് ജനസിസ് പാര്‍പ്പിട സമുച്ചയമാണ് അഗ്‌നിക്കിരയായത്.

അഹമ്മദാബാദ്- ഗാന്ധിനഗര്‍ എസ്.ജെ അതിവേഗ പാതയിലാണ് പാര്‍പ്പിട സമുച്ചയം സ്ഥിതി ചെയ്യുന്നത്. കെട്ടിടത്തിന്റെ അഞ്ചും ആറും നിലകളിലാണ് തീപിടിത്തമുണ്ടായത്.സമുച്ചയത്തിനുള്ളില്‍ കുടുങ്ങിയ 30 പേരെ സുരക്ഷിതമായി പുറത്തെത്തിച്ചതായി അഗ്‌നിശമനസേനാ ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളെ അറിയിച്ചു.

Top