ഗര്‍ മോര്‍ പര്‍ദേസിയയ്ക്ക് ചുവട് വച്ച് അഹാനയും ഇഷാനിയും; കിടിലനെന്ന് ആരാധകര്‍

സോഷ്യല്‍ മീഡിയയില്‍ വലിയ ആരാധകരുള്ള താരങ്ങളാണ് നടന്‍ കൃഷ്ണ കുമാറും കുടുംബവും. ലോക്ക്ഡൗണ്‍ കാലത്തെ വിശേഷങ്ങള്‍ ഇവര്‍ ആരാധകര്‍ക്ക് വേണ്ടി പങ്കുവയ്ക്കാറുമുണ്ട്. കൃഷ്ണകുമാറിന്റെ മൂത്ത മകളും യുവനടിയുമായ അഹാന മുതല്‍ ഇളയമകള്‍ ഹന്‍സിക വരെ തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ വീഡിയോകള്‍ ചെയ്യുന്ന തിരക്കിലാണ്.

അഹാനയുടെയും സഹോദരി ഇഷാനിയുടെയും ഡാന്‍സ് വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ഗര്‍ മോര്‍ പര്‍ദേസിയ’ എന്ന ബോളിവുഡ് ഗാനത്തിനാണ് ഇരുവരും ചുവട് വയ്ക്കുന്നത്. വീഡിയോ ഇഷാനിയുടെ യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ കൊണ്ടുതന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

Top