മാട്രിമോണി പ്രൊഫൈല്‍ പിക്ചര്‍ പങ്കുവെച്ച് അഹാന; ഇപ്പോള്‍ വിവാഹം കഴിക്കല്ലേ എന്ന് ആരാധകര്‍

ലയാള സിനിമയില്‍ നിരവധി ആരാധകരുള്ള യുവതാരമാണ് അഹാന കൃഷ്ണ കുമാര്‍. ഇപ്പോള്‍ അഹാന ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച ഒരു ചിത്രമാണ് വൈറലായിരിക്കുന്നത്. മാട്രിമോണി അക്കൗണ്ടിന്റെ പ്രൊഫൈല്‍ പിക്ചര്‍ എന്ന കുറിപ്പോടു കൂടിയാണ് അഹാന പങ്കുവച്ച ചിത്രമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

അഹാനയുടെ ചിത്രത്തിന് താഴെ സെലിബ്രിറ്റകളടക്കം ഒട്ടനവധി പേര്‍ കമന്റുകളുമായി രംഗത്തെത്തി. ഇപ്പോള്‍ വിവാഹം കഴിക്കരുതേ എന്ന് അഭ്യര്‍ഥിച്ച് ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്. സിനിമയില്‍ ഒരുപാട് വേഷങ്ങള്‍ ചെയ്യണമെന്നും കരിയറില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നുമുള്ള കമന്റുകളുമായും രംഗത്ത് വരുന്നുണ്ട്.

നടന്‍ കൃഷ്ണകുമാറിന്റെ മകളായ അഹാന രാജീവ് രവിയുടെ സംവിധാനത്തില്‍ 2014-ല്‍ പുറത്തിറങ്ങിയ ‘ഞാന്‍ സ്റ്റീവ് ലോപസ്’ എന്ന ചിത്രത്തിലൂടെയാണ് മലായള സിനിമയിലേക്ക് വരുന്നത്. പിന്നീട് നീണ്ട ഇടവേളയ്ക്ക് ശേഷം നിവിന്‍ പോളിയുടെ സഹോദരിയുടെ വേഷത്തില്‍ ഞണ്ടുകളുടെ നാട്ടില്‍ എന്ന ചിത്രത്തിലൂടെയാണ് അഹാന വീണ്ടും വെള്ളിത്തിരയിലേയ്ക്ക് തിരിച്ചെത്തുന്നത്‌.

ഇപ്പോള്‍ തിയറ്ററില്‍ മികച്ച പ്രതികരണത്തോടെ പ്രദര്‍ശനം തുടരുന്ന ടൊവിനോ ചിത്രം ലൂക്കയിലൂടെ വീണ്ടും അഹാന നലയളി പ്രേഷകരുടെ മനം കവരുകയാണ്. ലൂക്കയിലെ നിഹാരികയെ ഇഷ്ടപ്പെടാത്തവരായി ആരും ഇല്ല. കൂടാതെ ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പതിനെട്ടാം പടി എന്ന ചിത്രത്തിലും അഹാന അഭിനയിച്ചിട്ടുണ്ട്.

Top