ലൂക്കയിലെ നിഹാരികയെ ആരും മറക്കില്ല. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് അഹാന കൃഷ്ണകുമാര്‍ മലയാളത്തിന്റെ പ്രിയപ്പെട്ട താരമായി മാറിയത്. നടന്‍ കൃഷ്ണകുമാറിന്റെ മകളായതിനാല്‍ ഒരു പ്രത്യേക ഇഷ്ടക്കൂടുതലും മലയാളികള്‍ക്ക് അഹാനയോട് ഉണ്ട്.
ഇപ്പോഴിതാ തങ്ങളുടെ ഒരു സ്‌പെഷ്യല്‍ കുടുംബമാണെന്നും, എല്ലാവരും ഒരു മുറിയിലാണ് ഉറങ്ങുന്നതെന്നും, അച്ഛനും അമ്മയ്ക്കും അത് നിര്‍ബന്ധമാണെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് അഹാന. ‘ഒരു മുറിയില്‍ ഉറങ്ങുന്നത് കൊണ്ടുള്ള ഏറ്റവും വലിയ ഗുണം കൃത്യമായി എട്ടു മണിക്കൂര്‍ ഉറങ്ങാം എന്നതാണ്. ഇതില്‍ വലിയൊരു മണി മാനേജ്‌മെന്റ് ഉണ്ട്. ഞങ്ങള്‍ നാലുപേരും നാലുമുറിയില്‍ കിടന്നാല്‍ സ്വാഭാവികമായും നാല് എ.സി കൂടുതല്‍ പ്രവര്‍ത്തിപ്പിക്കേണ്ട?? ഇതാകുമ്പോള്‍ വൈദ്യുതി ബില്ലും കൂടില്ല. എന്നാല്‍ ബെഡ്‌റൂമില്‍ കയറും മുമ്പ് എല്ലാവരും മൊബൈല്‍ പുറത്ത് വയ്ക്കണമെന്ന നിബന്ധന മാത്രമേ അച്ഛനും അമ്മയ്ക്കും ഉള്ളു’വെന്നും താരം വ്യക്തമാക്കി.