അയോധ്യ ലക്ഷ്യമിട്ട് പാക്ക് ഭീകരര്‍; ഉത്തര്‍പ്രദേശില്‍ പ്രവേശിച്ചതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: സുപ്രീം കോടതി അയോധ്യ കേസില്‍ വിധി പറയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ രാജ്യം കനത്ത ജാഗ്രതയിലാണ്. അതിനിടെ അയോധ്യ ലക്ഷ്യമിട്ട് ഉത്തര്‍പ്രദേശില്‍ പാക്ക് ഭീകരര്‍ പ്രവേശിച്ചതായുള്ള റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. നേപ്പാള്‍ വഴി എഴ് പാക്ക് ഭീകരര്‍ ഉത്തര്‍പ്രദേശില്‍ പ്രവേശിച്ചുവെന്ന് സൂചന ലഭിച്ചെന്ന വിവരം ഇന്റലിജന്‍സാണ് പുറത്തുവിട്ടിരിക്കുന്നത്.

ഏഴ് ഭീകരരില്‍ അഞ്ചുപേരെ തിരിച്ചറിഞ്ഞതായും റിപ്പോര്‍ട്ട് ഉണ്ട്. മുഹമ്മദ് യാക്കൂബ്, അബു ഹംസ, മുഹമ്മദ് ഷഹബാസ്, നിസാര്‍ അഹമ്മദ്, മുഹമ്മദ് ഖാമി ചൗധരി എന്നിവരെയാണ് തിരിച്ചറിഞ്ഞത്. അയോധ്യ, ഫൈസാബാദ്, ഗോരഖ്പൂര്‍ എന്നിവിടങ്ങളിലായി ഭീകരര്‍ ഒളിച്ചിരിക്കുന്നതായാണ് കരുതപ്പെടുന്നത്.

ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കി. ക്രമസമാധാനം തകര്‍ക്കാന്‍ നീക്കമുണ്ടായാല്‍ ദേശീയ സുരക്ഷാ നിയമം പ്രയോഗിക്കുമെന്ന് യുപി പോലീസ് മേധാവി ഒ.പി സിങ് വ്യക്തമാക്കിയിരുന്നു.

Top