ന്യൂഡല്‍ഹി: വരുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള കേന്ദ്ര തെരഞ്ഞടുപ്പ് കമ്മീഷന്റെ നേതൃത്വത്തിലുള്ള സര്‍വകക്ഷിയോഗം ഇന്ന് ചേരും. 7 ദേശീയ പാര്‍ട്ടികളെയും 51 അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യത, വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, സ്ഥാനാര്‍ത്ഥികളിലും പാര്‍ട്ടി നേതൃത്വങ്ങളിലുമുള്ള വനിതാ പ്രാധിനിത്യം തുടങ്ങിവയാണ് പ്രധാന അജണ്ട. തെരഞ്ഞടുപ്പ് ചെലവ് ചുരുക്കല്‍, പാര്‍ട്ടികളുടെ പത്രപരസ്യ ചെലവ്, പ്രചരണ ചെലവ് പരിധി തുടങ്ങിയവയുമായി ബന്ധപ്പെട്ട ചര്‍ച്ചകളും ഉണ്ടായേക്കും.
വരുന്ന തെരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിക്കുന്ന കാര്യം പരിഗണനയില്‍ കൊണ്ടു വരുന്ന കാര്യം ഇന്നത്തെ ചര്‍ച്ചയില്‍ കോണ്‍ഗ്രസ് പ്രധാന വിഷയമാക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.