കൈറ്റ് എന്ന പേരില്‍ കുറെക്കാലം മുമ്പ് ടാറ്റ അവതരിപ്പിച്ച കണ്‍സെപ്റ്റ് അതിന്റെ ഉല്‍പാദന രൂപത്തിലേക്ക് എത്തിച്ചേര്‍ന്നിരിക്കുകയാണ്. ഈ വാഹനത്തിന്റെ ഔദ്യോഗികചിത്രങ്ങള്‍ ടാറ്റ പുറത്തുവിട്ടതാണ് പുതിയ വാര്‍ത്ത.വിപണിയില്‍ മാരുതി ആള്‍ട്ടോ കാറിനോടാണ് ടാറ്റ സീക മത്സരിക്കേണ്ടത്.
Zippy Car എന്നീ വാക്കുകളുടെ ആദ്യക്ഷരങ്ങള്‍ ചേര്‍ത്താണ് സീക എന്ന പേരുണ്ടാക്കിയത്. കടുത്ത മത്സരം നിലനില്‍ക്കുന്ന സെഗ്മെന്റില്‍ ചലനം സൃഷ്ടിക്കാന്‍ സീകയ്ക്ക് സാധിക്കുമെന്നു തന്നെയാണ് ടാറ്റ കരുതുന്നത്.
പെട്രോള്‍ ഡീസല്‍ എന്‍ജിനുകള്‍ ഘടിപ്പിച്ച് ഈ കാര്‍ വിപണിയിലെത്തും. 1005സിസി ശേഷിയുള്ള 3 സിലിണ്ടര്‍ ഡീസല്‍ എന്‍ജിനാണ് സീകയില്‍ ഘടിപ്പിക്കുക. 1200സിസി ശേഷിയുള്ള 3 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനും വാഹനത്തോടു ചേര്‍ക്കും.
പുതിയ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കുന്ന വിധത്തില്‍ നിര്‍മിച്ചിട്ടുള്ള പ്ലാറ്റ്‌ഫോമിലാണ് സീക നിലകൊള്ളുന്നത്.
ഇറ്റലിയിലെ ടൂറിനില്‍ സ്ഥിതി ചെയ്യുന്ന ടാറ്റ ഡിസൈന്‍ കേന്ദ്രത്തില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ കൂടി ഉള്‍ക്കൊള്ളിച്ചാണ് സീകയെ നിര്‍മിച്ചെടുത്തിരിക്കുന്നത്. സെസ്റ്റ് സെഡാന്‍, ബോള്‍ട്ട് ഹാച്ച്ബാക്ക് എന്നീ മോഡലുകള്‍ നിര്‍മിച്ചെടുത്ത ഹൊറിസോനെക്സ്റ്റ് ശില്‍പതത്വം തന്നെയാണ് സീകയുടെ നിര്‍മാണത്തിനും പിന്തുടര്‍ന്നിരിക്കുന്നത്.