വൻ വരവേൽപായി ‘അഹ്‌ലൻ മോദി; നിക്ഷേപം കൂട്ടാൻ ഇന്ത്യ–യുഎഇ കരാർ

ണ്ടുദിവസത്തെ സന്ദർശനത്തിനായി എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ വിമാനത്താവളത്തിൽ സ്വീകരിച്ചു. ഊർജ മേഖലയിൽ സഹകരണം മെച്ചപ്പെടുത്താൻ ഇരുവരുടെയും ചർച്ചയിൽ ധാരണയായി. ദ്രവീകൃത പ്രകൃതിവാതകം (എൽഎൻജി) വാങ്ങാൻ യുഎഇയുമായി ദീർഘകാല കരാറിന് ഇന്ത്യ ഒരുങ്ങുകയാണ്. അബുദാബി ക്ഷേത്രനിർമാണത്തിന് എല്ലാ സഹായവുമേകിയ യുഎഇ പ്രസിഡന്റിന് പ്രധാനമന്ത്രി നന്ദി അറിയിച്ചു. ഇന്നാണ് ക്ഷേത്ര സമർപ്പണം.

യുഎഇ സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാൻ അബുദാബിയിൽ ഒരുക്കിയ ‘അഹ്‌ലൻ മോദി’ പരിപാടിയിലേക്ക് അദ്ദേഹം എത്തുന്നു.
യുഎഇ സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാൻ അബുദാബിയിൽ ഒരുക്കിയ ‘അഹ്‌ലൻ മോദി’ പരിപാടിയിലേക്ക് അദ്ദേഹം എത്തുന്നു.

മൂന്നാം മോദി സർക്കാർ ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി അവകാശപ്പെട്ടു. അബുദാബിയിലെ അഹ്‌ലൻ മോദി (ഹലോ മോദി) സ്വീകരണത്തിലാണു പ്രഖ്യാപനം. 2047ൽ ഇന്ത്യ വികസിത രാജ്യമാകുമെന്ന് ഉറപ്പാണെന്നും പാലിക്കപ്പെടുന്നതാണ് മോദി ഗ്യാരന്റിയെന്നും ഷെയ്ഖ് സായിദ് സ്റ്റേഡിയത്തിൽ തിങ്ങി നിറഞ്ഞ 35000 ജനങ്ങളെ സാക്ഷിയാക്കി അദ്ദേഹം ആവർത്തിച്ചു.

ബിജെപി അനുകൂല പ്രവാസി സംഘടന ഐപിഎഫാണു സ്വീകരണമൊരുക്കിയത്. യോഗം അക്ഷരാർഥത്തിൽ മോദിയുടെ ലോക്സഭാ തിരഞ്ഞെടുപ്പു പ്രചാരണങ്ങളുടെ ഉദ്ഘാടനം കൂടിയായി. ഭരണ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞും ജനങ്ങളെക്കൊണ്ട് ഏറ്റുപറയിച്ചുമായിരുന്നു പ്രസംഗം.

 

Top