ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന് തീവ്രവാദികളുമായി ബന്ധമുണ്ടെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി.
ഗുജറാത്തില്‍ ഈയടുത്ത് അറസ്റ്റിലായ തീവ്രവാദ ബന്ധമുള്ള രണ്ട് പേരിലൊരാള്‍ അഹമ്മദ് പട്ടേല്‍ ട്രസ്റ്റിയായ ആശുപത്രിയിലെ ലാബ് ടെക്നീഷ്യനായിരുന്നു. തുടര്‍ന്നാണ് അഹമ്മദ് പട്ടേലിന് തീവ്രവാദികളുമായി ബന്ധമുണ്ടെന്ന ആരോപണവുമായി രൂപാനി രംഗത്തെത്തിയിരിക്കുന്നത്.
ഇതൊരു ഗൗരവമുള്ള വിഷയമാണ്. തീവ്രവാദിയെ അറസ്റ്റ് ചെയ്തത് അഹമ്മദ് പട്ടേല്‍ നടത്തുന്ന ആശുപത്രിയില്‍ നിന്നാണെന്നും രൂപാനി പറഞ്ഞു. എന്നാല്‍ തീവ്രവാദ ബന്ധത്തിന്റെ പേരില്‍ അറസ്റ്റിലായവര്ക്തെിരെ ശക്തമായ നടപടി എത്രയും പെട്ടെന്ന് സ്വീകരിക്കണമെന്ന് പട്ടേലും കോണ്‍ഗ്രസും ആവശ്യപ്പെട്ടു.
ഗുജറാത്ത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വിഷയത്തെ ഉപയോഗിക്കുകയാണ് ബി.ജെ.പിയെന്നും കോണ്‍ഗ്രസ് ആരോപിച്ചു. തീവ്രവാദത്തിനെതിരെ പോരാടുമേ്ബാള് സമാധാന കാംക്ഷികളെ ഭിന്നിപ്പിക്കരുതെന്നും പട്ടേല്‍ പറഞ്ഞു.