റഫേല്‍: അഴിമതി ആരോപിച്ച എഎപി നേതാവിനെതിരേ റിലയന്‍സിന്റെ മാനനഷ്ടക്കേസ്

ന്യൂഡല്‍ഹി: റഫേല്‍ ഇടപാടില്‍ അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ച മുതിര്‍ന്ന എഎപി നേതാവ് സഞ്ജയ് സിംഗിനെതിരേ റിലയന്‍സിന്റെ മാനനഷ്ടക്കേസ്.റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന്റെ പരാതിയില്‍ അഹമ്മദാബാദ് കോടതിയാണ് സഞ്ജയ് സിംഗിനു നോട്ടീസ് അയച്ചത്. എന്നാല്‍ റഫേല്‍ അഴിമതിക്കെതിരായ പോരാട്ടം തുടരുമെന്നും കോടതിയില്‍ വിശദീകരണം നല്‍കുമെന്നും സഞ്ജയ് സിംഗ് പറഞ്ഞു.

ഫ്രാന്‍സുമായുള്ള റഫേല്‍ യുദ്ധവിമാന ഇടപാടില്‍ അഴിമതിയുണ്ടെന്നു സഞ്ജയ് സിംഗ് നിരവധി തവണ ആരോപണം ഉന്നയിച്ചിരുന്നു.ഭാരതമാതാവിന്റെ പേരില്‍ രാജ്യത്തിന്റെ സുരക്ഷയെ നശിപ്പിക്കുന്നരോട് തനിക്കു ബഹുമാനമില്ലെന്നും റഫേല്‍ അഴിമതിക്കെതിരേ താന്‍ ശബ്ദമുയര്‍ത്തുന്നതു തുടരുമെന്നും സഞ്ജയ് സിംഗ് പറഞ്ഞു. തുടര്‍ന്നാണ് റിലയന്‍സ് മാനനഷ്ടത്തിന് കേസ് കൊടുത്തത്.

Top