ജാര്‍ഖണ്ഡ്: വിപണിയില്‍ എത്തുന്ന ഇരുചക്രവാഹനങ്ങള്‍ക്ക് ഓട്ടോ ഹെഡ്‌ലാമ്പ് ഓണ്‍ സംവിധാനം നിര്‍ബന്ധമാക്കി ഈ വര്‍ഷം ആദ്യം കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
സുരക്ഷ മുന്‍നിര്‍ത്തി വാഹനം സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ തന്നെ ഹെഡ്‌ലൈറ്റ് കത്തുകയാണ് ഓട്ടോ ഹെഡ്‌ലാമ്പ് ഓണ്‍ സംവിധാനത്തിന്റെ ലക്ഷ്യം.
എന്നാല്‍ ഇതേ വ്യവസ്ഥ കാറുകളിലേക്കും എത്തിക്കുവാന്‍ ഒരുങ്ങുകയാണ് ജാര്‍ഖണ്ഡ് സര്‍ക്കാര്‍.
2018 ജനുവരി ഒന്ന് മുതല്‍ പകല്‍ സമയങ്ങളിലും ഹെഡ്‌ലൈറ്റ് പ്രകാശിപ്പിച്ച് മാത്രമേ കാറോടിക്കാന്‍ പാടുള്ളൂവെന്ന് ജാര്‍ഖണ്ഡ് സര്‍ക്കാര്‍ അറിയിച്ചു.
ഹെഡ്‌ലൈറ്റ് കത്തിച്ച് വരുന്ന വാഹനങ്ങള്‍ നിരത്തില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നതിനാല്‍ അപകടങ്ങള്‍ കുറയ്ക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍.
റോഡ് സുരക്ഷാ കൗണ്‍സില്‍ അധികൃതരുമായുള്ള യോഗത്തിന് ശേഷം മുഖ്യമന്ത്രി രഘുബര്‍ ദാസാണ് ഇത് സംബന്ധമായ ഉത്തരവ് പുറത്തിറക്കിയത്.
ജനുവരി ഒന്ന് മുതല്‍ സംസ്ഥാനത്തെ നഗരങ്ങളിലും ഗ്രാമങ്ങളിലും സംസ്ഥാന പാതകളിലും ഹെഡ്‌ലൈറ്റ് പ്രകാശിപ്പിച്ച് കാറോടിക്കാനുള്ള നിയമം നിലവില്‍ എത്തും.
അപകടങ്ങള്‍ കുറയ്ക്കുന്നതിനായി ദേശീയ സംസ്ഥാന റോഡുകളില്‍ ട്രോമകെയര്‍ യൂണിറ്റുകള്‍ സ്ഥാപിക്കാനും ജാര്‍ഖണ്ഡ് സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുണ്ട്.