പാക്കിസ്ഥാന്‍ ആഭ്യന്തര മന്ത്രി അഹ്സാന്‍ ഇഖ്ബാലിന് നേരെ വധശ്രമം

Ahsan

ഇസലാമാബാദ്: പാക്കിസ്ഥാന്‍ ആഭ്യന്തര മന്ത്രി അഹ്സാന്‍ ഇഖ്ബാലിന് നേരെ വധശ്രമം. നറോവലിലെ റാലിയില്‍ പങ്കെടുക്കവേ മന്ത്രിക്ക് നേരെ അജ്ഞാതന്‍ വെടിയുതിര്‍ക്കുകയായിരുന്നു.

റാലിയില്‍ പങ്കെടുത്തതിന് ശേഷം വാഹനത്തില്‍ കയറാന്‍ ശ്രമിക്കവേയാണ് അഹ്സാന്‍ ഇഖ്ബാലിന് വെടിയേറ്റത്.നരോവാലിലെ കഞ്ചൂര്‍ ഗ്രാമത്തിലാണ് സംഭവം.

വലത് തോളിന് വെടിയേറ്റെങ്കിലും പരിക്ക് ഗുരുതരമല്ലെന്നാണ് പാക്ക് മാധ്യമങ്ങള്‍ പറയുന്നത്. സംഭവം നടന്ന ഉടന്‍ തന്നെ അഹ്സാന്‍ ഇഖ്ബാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ബുള്ളറ്റ് നീക്കം ചെയ്തു. മന്ത്രിക്കുനേരെ വെടിയുതിര്‍ത്ത അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.

Top