എഐ ക്യാമറ; ഹൈക്കോടതി ഇടപെടല്‍ അംഗീകാരമെന്ന് വി ഡി സതീശന്‍

 

ഐ ക്യാമറ വിഷയത്തില്‍ ഹൈക്കോടതി ഇടപെടല്‍ അംഗീകാരമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഹൈക്കോടതി ഇടപെടല്‍ സര്‍ക്കാരിന് കിട്ടിയ കനത്ത തിരിച്ചടിയാണ്. വിഷയത്തെ നിയമപരമായി നേരിട്ടത് സര്‍ക്കാര്‍ ഒളിച്ചോടിയതുകൊണ്ടാണ്. അഴിമതി നടത്തുന്ന സര്‍ക്കാരിന് കോടതി ഇടപെടല്‍ താക്കീതാണെന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു.

എഐ ക്യാമറ ഇടപാടുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും പരിശോധിക്കണമെന്നും അനുമതിയില്ലാതെ ബന്ധപ്പെട്ട കമ്പനികള്‍ക്ക് പണം നല്‍കരുതെന്നുമാണ് കോടതി നിര്‍ദേശം. അഴിമതി ആരോപണങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ടിട്ടുള്ള പൊതുതാത്പര്യ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. സര്‍ക്കാര്‍ അടക്കമുള്ള എതിര്‍കക്ഷികള്‍ക്ക് കോടതി നോട്ടീസ് അയച്ചു.

 

 

Top