ചെന്നൈ: അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി വി.കെ ശശികലയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാനുള്ള ജനറല്‍ കൗണ്‍സില്‍ യോഗം ഇന്ന് ചെന്നൈയില്‍.
ജനറല്‍ കൗണ്‍സില്‍ യോഗം സ്റ്റേ ചെയ്യണമെന്ന ടിടിവി ദിനകരന്‍ പക്ഷത്തിന്റെ ആവശ്യം മദ്രാസ് ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.
ദിനകരന്‍ പക്ഷത്തെ എസ് വെട്രിവേല്‍ എംഎല്‍എയാണ് ജനറല്‍ കൗണ്‍സില്‍ യോഗം വിളിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. അനാവശ്യ ഹര്‍ജി നല്‍കി കോടതിയുടെ സമയം നഷ്ടപ്പെടുത്തിയതിന് വെട്രിവേലിന് ഒരു ലക്ഷം രൂപയുടെ പിഴയും കോടതി വിധിച്ചിരുന്നു. യോഗത്തില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമില്ലെങ്കില്‍ വീട്ടിലിരിക്കുന്നതാണ് നല്ലതെന്ന് വിമര്‍ശിച്ച കോടതി യോഗത്തിനെതിരെ പരാതി ഉണ്ടെങ്കില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനും നിര്‍ദേശിച്ചു.
അതേസമയം മുഖ്യമന്ത്രി മാറിയില്ലെങ്കില്‍ സര്‍ക്കാരിനെ താഴെയിറക്കുമെന്ന മുന്നറിയിപ്പുമായി ടി.ടി.വി ദിനകരന്‍ രംഗത്തുണ്ട്.