ചെന്നൈ: ശശികല അധികാരത്തിലെത്തുന്നത് ജനാധിപത്യത്തിന് കളങ്കമാണെന്ന് പനീര്‍ശെല്‍വം. പാര്‍ട്ടിയില്‍ ഔരു സ്ഥാനവും വേണ്ടെന്ന് പറഞ്ഞാണ് ശശികല തിരികെവന്നത്.
ശശികല പാര്‍ട്ടിയെ കുടുംബസ്വത്താക്കി മാറ്റുകയാണെന്നും പാര്‍ട്ടിയും അണികളും തന്റെ കൂടെയാണെന്നും പനീര്‍ശെല്‍വം പറഞ്ഞു.
തമിഴ്‌നാട്ടിലെ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കണമെന്ന ആവശ്യം എഐഎഡിഎംകെ അംഗം നവനീത കൃഷ്ണന്‍ രാജ്യസഭയില്‍ ഉന്നയിച്ചു.
പാര്‍ട്ടി ജനറല്‍ സെക്രട്ടറി വി.കെ.ശശികലയ്ക്ക് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനുള്ള സാഹചര്യമൊരുക്കണമെന്നും സത്യപ്രതിജ്ഞ ഉടന്‍ നടത്തണമെന്നും നവനീത കൃഷ്ണന്‍ സഭയില്‍ ആവശ്യപ്പെട്ടു.
അമ്മയുടെ പാരമ്പര്യം പനീര്‍ ശെല്‍വത്തിന് കൈമാറരുതെന്ന് അണ്ണാ ഡി.എം.കെ വക്താവ് അപ്‌സര റെഡ്ഢി പറഞ്ഞു.
പനീര്‍ശെല്‍വമാണ് ജയലളിതയുടെ യഥാര്‍ഥ പിന്‍ഗാമിയെന്ന് എ.ഐ.എ.ഡി.എം.കെ എംപി വി. മൈത്രേയന്‍ രാജ്യ സഭയില്‍ പറഞ്ഞു.
എന്നാല്‍ വിഷയത്തില്‍ ഗവര്‍ണര്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്.
അതേസമയം, അണ്ണാ ഡിഎംകെ എം.എല്‍.എമാരെ മോചിപ്പിക്കണമെന്ന ഹേബിയസ് കോര്‍പസ് ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളിരുന്നു.
ആരെയും പിടിച്ചുവെച്ചിട്ടില്ലെന്നും എല്ലാവരും എം.എല്‍.എ ഹോസ്റ്റലിലുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചതിനെ തുടര്‍ന്നായിരുന്നുനടപടി.
ശശികല രഹസ്യ സങ്കേതത്തിലേക്ക് മാറ്റിയ എം.എല്‍.എമാരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകന്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ആ ഹര്‍ജിക്കെതിരെയാണ് കോടതി വിധി വന്നത്.