ചെന്നൈ: ശശികലയെ എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കി.
ചെന്നൈയില്‍ ചേര്‍ന്ന ജനറല്‍ കൗണ്‍സിലിലാണ് ശശികലയെ പുറത്താക്കിയ പ്രഖ്യാപനം നടത്തിയത്.
എന്നാല്‍, ജയലളിതയുടെ ഓര്‍മ്മയ്ക്കായി ജനറല്‍ സെക്രട്ടറി സ്ഥാനം മാറ്റിവയ്ക്കുമെന്നും ആ സ്ഥാനത്തേക്ക് മറ്റാരെയും നിയമിക്കില്ലെന്നും കൗണ്‍സില്‍ തീരുമാനിച്ചു.
ഒ പനീര്‍സെല്‍വം അധ്യക്ഷനായ ഏകോപന സമിതി എഐഎഡിഎംകെയെ നയിക്കുമെന്നും, പാര്‍ട്ടിയില്‍ അംഗത്വം നല്‍കാനും പുറത്താക്കാനുമുള്ള അധികാരം ഒപിഎസിനും ഇപിഎസിനും മാത്രമായിരിക്കുമെന്നും ജനറല്‍ കൗണ്‍സിലില്‍ തീരുമാനിച്ചു.
മാത്രമല്ല, ജയലളിത നിയമിച്ച ഭാരവാഹികള്‍ തുടരാനും കൗണ്‍സില്‍ നിശ്ചയിച്ചു.