സംസ്ഥാന കോണ്‍ഗ്രസില്‍ അഴിച്ചു പണിയ്ക്ക് എഐസിസി നിര്‍ദ്ദേശം

കോട്ടയം: തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന കോണ്‍ഗ്രസില്‍ അഴിച്ചുപണിയ്ക്ക് നിര്‍ദ്ദേശം. ബ്ലോക്ക്, മണ്ഡലം, ബൂത്ത് കമ്മറ്റികള്‍ ഉടന്‍ പുനസംഘടിപ്പിയ്ക്കും. ഡിസിസികള്‍ക്കാണ് ഇതിനുള്ള നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ മോശം പ്രകടനം കാഴ്ച വച്ച ഘടകങ്ങള്‍ പുനസംഘടിപ്പിക്കാനാണ് എഐസിസി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കൊച്ചിയില്‍ ചേര്‍ന്ന നേതൃയോഗത്തിലാണ് ഡിസിസി പ്രസിഡന്റുമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

അതേസമയം, ശബരിമല വിഷയം ആളിക്കത്തിച്ച് വോട്ട് നേടാനാണ് സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ശബരിമല വിഷയത്തില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന നിയമത്തിന്റെ കരട് രൂപം യുഡിഎഫ് പുറത്തു വിട്ടു. ആചാര ലംഘനം നടത്തിയാല്‍ തടവു ശിക്ഷ ഉറപ്പാക്കും. രണ്ട് വര്‍ഷം തടവ് ശിക്ഷ ഉള്‍ക്കൊള്ളുന്ന വ്യവസ്ഥയാണ് കരട് നിയമത്തിലുള്ളത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയാണ് നിയമത്തിന്റെ കരട് പുറത്തു വിട്ടത്.

Top