ബെംഗളൂരു: കര്‍ണാടക ഉപതെരഞ്ഞെടുപ്പിലെ വന്‍ തോല്‍വിയ്ക്ക് ശേഷം കോണ്‍ഗ്രസില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തിരിക്കുകയാണ്. അതേസമയം മുതിര്‍ന്ന നേതാവ് ഡി.കെ. ശിവകുമാറിനെ എഐസിസി ഡല്‍ഹിയിലേയ്ക്കു വിളിപ്പിച്ചു.
പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു നിയമസഭാ കക്ഷി നേതാവ് സിദ്ധരാമയ്യയും പിസിസി അധ്യക്ഷന്‍ ദിനേഷ് ഗുണ്ടുറാവുവും പദവികള്‍ രാജിവച്ച് കേന്ദ്ര നേതൃത്വത്തിനു കത്തയച്ച സാഹചര്യത്തിലാണ് ശിവകുമാറിന കേന്ദ്ര നേതൃത്വം വിളിപ്പിച്ചിരിക്കുന്നത്.
വലിയ തസ്തികകളൊന്നും താന്‍ ലക്ഷ്യമിടുന്നില്ലെന്നു ശിവകുമാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍, 2023 ലെ തിരഞ്ഞെടുപ്പിന് പാര്‍ട്ടിയെ സജ്ജമാക്കാന്‍ അദ്ദേഹത്തെ പാര്‍ട്ടി നിയോഗിച്ചുകൂടെന്നില്ല.
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നേരിടുകയാണെങ്കിലും ആരോഗ്യ പ്രശ്‌നങ്ങള്‍ അവഗണിച്ച് ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടത്തില്‍ ശിവകുമാര്‍ സജീവമായിരുന്നു.