ന്യൂഡല്‍ഹി : കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ചോദ്യം ചെയ്യലിനായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു(ഇഡി) മുന്നില്‍ ഹാജരായ ഭര്‍ത്താവ് റോബര്‍ട്ട് വാധ്രയ്‌ക്കൊപ്പം എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുമെത്തിയിരുന്നു. ഭര്‍ത്താവിനൊപ്പമാണ് താനെന്നും കേസിനു പിന്നില്‍ രാഷ്ട്രീയ പകപോക്കലാണെന്നും പ്രിയങ്ക ഗാന്ധി ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു.
കള്ളപ്പണം വെളുപ്പിക്കല്‍ കേസിലെ ചോദ്യംചെയ്യലിനായി റോബര്‍ട്ട് വാധ്ര പ്രിയങ്ക ഗാന്ധിക്കൊപ്പമാണ് ഡല്‍ഹിയിലെ ജാംനഗര്‍ ഹൗസിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫിസില്‍ എത്തിയത്.ഇതാദ്യമായാണ് റോബര്‍ട്ട് വാധ്ര ഒരു അന്വേഷണ ഏജന്‍സിക്കു മുന്‍പില്‍ ഹാജരാകുന്നത്.ഫെബ്രുവരി 16 വരെ വാധ്രയ്ക്ക് ഇടക്കാല ജാമ്യം ഡല്‍ഹി കോടതി അനുവദിച്ചിരുന്നു.
അതേസമയം,യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയെ കണ്ടതിനുശേഷം പ്രിയങ്ക ഗാന്ധി എഐസിസി ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റു.കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയാണ് പ്രിയങ്ക വഹിക്കുന്നത്.