തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി എ ഐ സി സി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷി സംസ്ഥാന കോണ്‍ഗ്രസ് പോഷക സംഘടന നേതാക്കളുമായി നടത്തുന്ന കൂടിക്കാഴ്ചക്ക് ഇന്ന് തുടക്കമാകും. യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു, മഹിള കോണ്‍ഗ്രസ്, സേവാദള്‍ സംഘടനകളുടെ പ്രതിനിധികളുമായാണ് ദീപാദാസ് മുന്‍ഷി കൂടിക്കാഴ്ച നടത്തുക. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നതിന്റെ മുന്നോടിയായാണ് കൂടിക്കാഴ്ച്ച.
രാവിലെ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന നേതൃയോഗത്തില്‍ ദീപാ ദാസ് മുന്‍ഷി പങ്കെടുക്കും. തുടര്‍ന്ന് കെഎസ്യു, യൂത്ത് കോണ്‍ഗ്രസ് നേതാക്കളുമായും കൂടിക്കാഴ്ച്ച നടത്തും. തെരഞ്ഞെടുപ്പില്‍ വിദ്യാര്‍ത്ഥി, യുവജന, വനിതാ സംഘടനകളുടെ പങ്കാളിത്തം ഉറപ്പിക്കുക കൂടിയാണ് കൂടിക്കാഴ്ചയുടെ ലക്ഷ്യം.
നാളെ സേവാദള്‍ നേതൃത്വവുമായും സമൂഹമാധ്യമ വിഭാഗവുമായും മാധ്യമപ്രവര്‍ത്തകരുമായും ദീപാദാസ് മുന്‍ഷി ആശയവിനിമയം നടത്തും. സംഘടനകളുടെ ചുമതലയുള്ള കെപിസിസി ഭാരവാഹികളും കൂടിക്കാഴ്ചയില്‍ പങ്കെടുക്കും.