എഐസിസിയില്‍ വന്‍ അഴിച്ചുപണി; സംഘടനാ ചുമതല കെ.സി വേണുഗോപാലിന്

തിരുവനന്തപുരം: എഐസിസിയില്‍ വന്‍ അഴിച്ചു പണി. കെ.സി വേണുഗോപാല്‍ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയാകും. കെ.സി വേണുഗോപാലിന് കര്‍ണാടകയയുടെ ചുമതലയുമുണ്ടായിരിക്കും.

അതേസമയം, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഏല്‍പ്പിച്ചത് ഭാരിച്ച ചുമതലയാണെന്നാണ് കെ.സി വേണുഗോപാല്‍ പറഞ്ഞത്.

സ്ഥാനാര്‍ഥി നിര്‍ണയം താഴെ തട്ട് മുതല്‍ അഭിപ്രായം തേടി നടത്തുമെന്നും സംഘടനയെ ബൂത്ത് തലത്തില്‍ ശക്തിപ്പെടുത്തുമെന്നും ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വീണ്ടും മല്‍സരിക്കുമോയെന്ന് പാര്‍ട്ടി അധ്യക്ഷന്‍ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പാര്‍ട്ടി എടുക്കുന്ന ഏത് തീരുമാനവും അനുസരിക്കും. തന്റെ ഉയര്‍ച്ചക്ക് കാരണം ആലപ്പുഴയും പാര്‍ട്ടി പ്രവര്‍ത്തകരുമാണ്, വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

Top