എഐസിസി പുനസംഘടന; മുല്ലപ്പള്ളിയെ പരിഗണിച്ചേക്കും

ന്യൂഡല്‍ഹി: എ ഐ സി സി പുന:സംഘടനയില്‍ മുന്‍ കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെ പരിഗണിച്ചേക്കുമെന്ന് സൂചന. പദവിയുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഇത് സംബന്ധിച്ച് ഹൈക്കമാന്റ് മുല്ലപ്പള്ളിയോട് സംസാരിച്ചെന്നാണ് സൂചന.

അതേസമയം, ഉമ്മന്‍ചാണ്ടി ആന്ധ്രയുടെ ചുമതലയില്‍ തുടര്‍ന്നേക്കില്ലെന്നാണ് വിവരം. അനാരോഗ്യം ചൂണ്ടിക്കാട്ടി ഒഴിവാക്കിയേക്കും.

മുന്‍പും കേന്ദ്ര നേതൃത്വത്തില്‍ നിര്‍ണായക സ്ഥാനങ്ങള്‍ വഹിച്ച മുല്ലപ്പള്ളിക്ക് പദവി നല്‍കുന്നത് സജീവമായി ഹൈക്കമാന്‍ഡ് പരിഗണിക്കുന്നതായാണ് അറിവ്. നേരത്തെ എഐസിസി ജോ സെക്രട്ടറി, കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി അധ്യക്ഷന്‍ തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട് മുന്‍ കേന്ദ്രമന്ത്രി കൂടിയായ മുല്ലപ്പള്ളി.

 

Top